പാലക്കാട്‌: ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂൺ 13 വരെ 576776 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 135055 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 13 ന് 1027 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി 14.78 ശതമാനമാണ്. വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ, ആലത്തൂർ, രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട്, ഗവ. ഹൈസ്കൂൾ വാടാനാംകുറുശ്ശി, ഓങ്ങല്ലൂർ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചാലിശ്ശേരി, ദയറാ സ്ട്രീറ്റ് അങ്കണവാടി (അർബൻ പി എച്ച് സി), മിഷൻ സ്കൂൾ എന്നിവയാണ്  സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങള്‍.