കോഴിക്കോട്:  ദുര്‍ബല വിഭാഗങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിന്റെ ഭാഗമായി അഗതിസംരക്ഷണത്തിന് തയ്യാറുള്ള സ്ഥാപനങ്ങളില്‍നിന്നും സന്നദ്ധ സംഘടനകളില്‍നിന്നും സാമൂഹ്യനീതി ആഫീസര്‍ അപേക്ഷ ക്ഷണിച്ചു. അനാരോഗ്യം ബാധിച്ച് അദ്ധ്വാനശേഷി നഷ്ടപ്പെട്ട് നിരാശ്രയരായി തെരുവുകളില്‍ അലഞ്ഞുതിരിയുന്നവരേയും രോഗം ഭേദമായതിനുശേഷം ഏറ്റെടുക്കാനാളില്ലാതെ നിരാലംബരായി ആശുപത്രികളില്‍ കഴിയുവാന്‍ നിര്‍ബന്ധിതരായവരേയും ഏറ്റെടുത്ത് സംരക്ഷണവും ശുശ്രൂഷയും മറ്റു സേവനങ്ങളും നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

അപേക്ഷിക്കുന്ന സ്ഥാപനത്തിന് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരം ഉണ്ടായിരിക്കണം. രജിസ്റ്റേര്‍ഡ്് സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായിരിക്കണം. തെരുവില്‍ അലയുന്നവരേയും നിരാലംബരേയും സംരക്ഷിക്കാന്‍ തയ്യാറായിരിക്കണം. ഓര്‍ഫനേജോ സംരക്ഷണഭവനമോ നടത്തി രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

അപേക്ഷിക്കുന്ന സന്നദ്ധ സംഘടനക്ക് സ്ഥാപനം മെച്ചപ്പെട്ട രീതിയില്‍ നടത്തികൊണ്ടുപോകാനുള്ള സാമ്പത്തികവും നിയമപ്രകാരം രൂപീകരിക്കപ്പെട്ട ഭരണസമിതിയും ഉണ്ടായിരിക്കണം. ഏതെങ്കിലും വ്യക്തിക്കോ ഗ്രൂപ്പിനോ വേണ്ടി ലാഭേച്ഛയോടെ നടത്തുന്ന സ്ഥാപനമാകരുത്. അപേക്ഷ ജൂണ്‍ 21 നകം കോഴിക്കോട് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371911.