ആലപ്പുഴ: ആലപ്പുഴ ജില്ല പഞ്ചായത്ത് ജീവനക്കാരും ജില്ലാപഞ്ചായത്തംഗങ്ങളും ചേർന്ന് 2,26,477 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനചെയ്തു. തുകയുടെ ചെക്ക് ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി കൈമാറി. 37 ജീവനക്കാരുടെയും 21 ജില്ല പഞ്ചായത്ത് അംഗങ്ങളുടെയും മേയ് മാസത്തെ ശമ്പളത്തിന്റെ വിഹിതമാണ് നൽകിയത്. ജില്ലാ പഞ്ചായത്തംഗങ്ങളായ എം.വി. പ്രിയടീച്ചർ, അഡ്വ. ആർ. റിയാസ്, സെക്രട്ടറി കെ.ആർ. ദേവദാസ്, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
