പാലക്കാട്: ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂണ്‍ 15 വരെ 596277 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതില്‍ 130966 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 15 ന് 1066 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി 13.35 ശതമാനമാണ്.
സൗജന്യ പരിശോധന നടന്ന കേന്ദ്രങ്ങള്‍
1. വെങ്ങനൂര്‍ മോഡല്‍ സെന്‍ട്രല്‍ സ്കൂള്‍, ആലത്തൂര്‍
2. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കൊല്ലങ്കോട്
3. ഗവ. ഹൈസ്കൂള്‍ വാടാനാംകുറുശ്ശി, ഓങ്ങല്ലൂര്‍
4. ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചാലിശ്ശേരി
5. എസ്.എം.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പഴമ്പാലക്കോട്
6. അയിലൂര്‍ കുടുംബാരോഗ്യ കേന്ദ്രം