ഇടുക്കി:  തൊടുപുഴ ബ്ലോക്കിലെ കരിങ്കുന്നം കൃഷിഭവനില്‍ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം തൊടുപുഴ പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് നിര്‍വ്വഹിച്ചു. കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോജി തോമസ് അധ്യക്ഷത വഹിച്ചു. ഇടുക്കി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബീന ജോര്‍ജ്ജ് പദ്ധതി വിശദീകരിച്ചു.

കരിങ്കുന്നം കൃഷി ഓഫീസര്‍ ബോബന്‍ പോള്‍ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മാര്‍ട്ടിന്‍ ജോസഫ്, ഗ്ലോറി കെ എ, കരിങ്കുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈബി ജോണ്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്നു അഗസ്റ്റിന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാ മോള്‍ ആന്റണി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സെലീനാമ്മ കെ.പി, ആത്മ എറ്റിഎം അനിതാ മോഹനന്‍, വിഡിപി ഫീല്‍ഡ് അസിസ്റ്റന്റ് അനൂപ് മാത്യു, കൃഷി അസിസ്റ്റന്റ്മാരായ ലീനാ സി.ആര്‍, ഡിറ്റിമോള്‍ ജോസഫ്, ഗീതാമണി വി.സി, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.