തൃശ്ശൂർ: പട്ടികജാതി – പട്ടികവര്‍ഗ വിഭാഗക്കാരില്‍ നിന്നും സ്വയംതൊഴില്‍ വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നിശ്ചിത വസ്തു / ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ വിവിധ പലിശ നിരക്കുകളില്‍ നടപ്പിലാക്കിവരുന്ന 60,000 രൂപ മുതല്‍ 5,00,000 രൂപവരെയുള്ള സ്വയം തൊഴില്‍ വായ്പകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. തൃശൂര്‍ ജില്ലയിലെ പട്ടികജാതി / പട്ടികവര്‍ഗത്തില്‍പ്പെട്ട 18 നും 55 നും മധ്യേ പ്രായമുള്ള തൊഴില്‍രഹിതരായവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും തൃശൂര്‍ രാമനിലയത്തിന് സമീപമുള്ള കോര്‍പ്പറേഷന്‍റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ 0487- 2331556
