ആലപ്പുഴ: ആരോഗ്യ വകുപ്പിൻ്റെ മൊബൈൽ സംഘം ജൂൺ 25 വെള്ളിയാഴ്ച 14 സ്ഥലങ്ങളിൽ കോവിഡ് പരിശോധന നടത്തും. കോടംതുരുത്ത്, അരൂർ , പട്ടണക്കാട്, മാരാരിക്കുളം തെക്ക്, കഞ്ഞിക്കുഴി, തണ്ണീർമുക്കം, താമരക്കുളം, കണ്ടല്ലൂർ, വള്ളികുന്നം, ചെട്ടികുളങ്ങര, മാരാരിക്കുളം വടക്ക്, ഭരണിക്കാവ്, കുമാരപുരം പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലുമാണ് പരിശോധന നടത്തുക.
ശനിയാഴ്ച (ജൂൺ 26) പുളിങ്കുന്ന്, അരൂർ, പാണാവള്ളി, തണ്ണീർമുക്കം, കണ്ടല്ലൂർ, താമരക്കുളം, മാന്നാർ, ചേപ്പാട്, മുളക്കുഴ, പട്ടണക്കാട്, ആറാട്ടുപുഴ , വള്ളികുന്നം, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളിലും കായംകുളം നഗരസഭയിലും കോവിഡ് പരിശോധന നടത്തും.