സ്ത്രീധനത്തിനെതിരെ യുവാക്കള്‍ രംഗത്തിറങ്ങണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മരണപ്പെട്ട വിസ്മയയുടെ വീട് സന്ദര്‍ശിച്ചപ്പോഴായിരുന്നു പ്രതികരണം. സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കെതിരെ വ്യാപക ബോധവല്‍ക്കരണം അനിവാര്യമാണ്. സ്ത്രീധനം ആവശ്യപ്പെടുന്നതും നല്‍കുന്നതുമായ രീതി പ്രോത്സാഹിപ്പിക്കരുത്. വിവാഹത്തിനു സ്ത്രീധനം കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ ആ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറയുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടത്-അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിസ്മയയുടെ മാതാപിതാക്കളുമായും സഹോദരനുമായും സംസാരിച്ച് ആശ്വസിപ്പിച്ച ശേഷമാണ് ഗവര്‍ണര്‍ മടങ്ങിയത്.
