സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ സ്റ്റാഫ് കൺസൾട്ടന്റിനെ (നിയമം) കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിയമ ബിരുദമാണ് യോഗ്യത. നിയമകാര്യങ്ങളിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടാവണം. കേന്ദ്ര, സംസ്ഥാന സർവീസിൽ നിന്നും പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്ക് മുൻഗണന. പ്രായം 64 വയസിൽ താഴെയായിരിക്കണം. ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷ ജൂലൈ 16 നകം സെക്രട്ടറി, സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ. പി. എഫ്. സി ഭവനം, സി. വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.erckerala.org.
