കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയുടെ അധികാരപരിധിയിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ ജനുവരി 2021-ല്‍ നടത്തിയ കെ-ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ അഞ്ച്(കാറ്റഗറി ഒന്ന്, നാല്), ആറ് (കാറ്റഗറി രണ്ട്), ഏഴ് (കാറ്റഗറി മൂന്ന്) തീയതികളില്‍ രാവിലെ 10.30 മുതല്‍ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. പരീക്ഷാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ഇളവ് അനുവദിക്കുന്നതിന് ജാതി സര്‍ട്ടിഫിക്കറ്റും സഹിതം ഹാജരാകണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0474254763.
