ജില്ലാ പട്ടികജാതി വികസന വകുപ്പിലെ ജീവനക്കാര്‍ സ്വരൂപിച്ച തുക ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യത്തിനായി മൊബൈല്‍ ഫോണുകള്‍ നല്കി. ജില്ലയിലെ വിവിധ ഇടങ്ങളിലെ 22 വിദ്യാര്‍ത്ഥികള്‍ക്ക് നൽകാനുള്ള ഫോണുകളാണ് നല്‍കിയത്. ജീവനക്കാര്‍ നല്കിയ ഫോണ്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസില്‍ നിന്ന് ജില്ലാ പട്ടികജാതി ഓഫീസര്‍ ലിസ ജെ മങ്ങാട്ട് ഏറ്റുവാങ്ങി.
