എറണാകുളം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കാർഷിക വിജ്ഞാനവ്യാപനം ശക്തിപ്പെടുത്തൽ എന്ന പദ്ധതിയുടെ കീഴിൽ ഞാറക്കല്‍ കൃഷിഭവനില്‍ കർഷക സഭയും ഞാറ്റുവേല ചന്തയും കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കാർഷിക വിഭവ സ്വയംപര്യാപ്തത കൈവരിക്കാൻ സർക്കാർ സഹായം നൽകുമെന്നും തെങ്ങിൻ തൈകൾ നടുന്ന പദ്ധതി ജനങ്ങൾ ഏറ്റെടുത്തു ഫലപ്രദമാകണമെന്നും എംഎല്‍എ പറഞ്ഞു. ഞാറ്റുവേല ചന്തയിൽ കർഷകരുടെ വിളകളുടെ പ്രദർശനവും വിൽപ്പനയും ഒരുക്കിയിരുന്നു . ചടങ്ങിൽ ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി ടി ഫ്രാന്‍സിസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് മിനി രാജു, സ്ഥിരംസമിതി അധ്യക്ഷന്‍ ചെറിയാന് വാളൂരാന്‍, കെ എം ദിനേശന്, അസി. ഡയറക്ടര്‍ ടി വി സൂസന്ന, കൃഷി ഓഫീസര്‍ ഏഞ്ചല സിറിയക്, കർഷകർ എന്നിവര്‍ പങ്കെടുത്തു .
ഫോട്ടോക്യാപ്ഷൻ : ഞാറക്കല്‍ കൃഷിഭവനില്‍ നടന്ന ഞാറ്റുവേല ചന്തയും കര്‍ഷക സഭയും കെ എന്‍ ഉണ്ണിക്കൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു