കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിന്റെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈനായി നടത്തും. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി രജിസ്ട്രേഷന് നടത്തണം. പുതുതായി രജിസ്ട്രേഷന് നടത്തുവാനും അഭിമുഖത്തില്‍ പങ്കെടുക്കുവാനും മറ്റു വിവരങ്ങള്‍ക്കുമായി ജൂലൈ ഒമ്പതിന് വൈകീട്ട് അഞ്ചിനകം 9207155700 എന്ന നമ്പറില്‍ ബന്ധപ്പെടണം. മുന്‍കൂട്ടി രജിസ്ട്രേഷന് നടത്താത്തവരെ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പങ്കെടുപ്പിക്കില്ല. നിലവില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്ട്രേഷന് നടത്തിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇത് ബാധകമാണ്. ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയാണ്.
