കളിമണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് പിന്നോക്ക വിഭാഗ വികസന വകുപ്പ് നല്കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. കളിമണ്‍പാത്ര നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ച പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ഒരു ലക്ഷത്തില്‍ അധികം വാര്‍ഷിക വരുമാനം ഇല്ലാത്തവരും ആയിരിക്കണം അപേക്ഷകര്‍. തിരുവനന്തപുരം മുതല്‍ തൃശൂര്‍ ജില്ല വരെയുള്ള അപേക്ഷകര്‍ ജൂലൈ 31നകം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നോക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്, കാക്കനാട്, എറണാകുളം-682030 വിലാസത്തില്‍ അപേക്ഷയും അനുബന്ധ രേഖകളും സമര്‍പ്പിക്കണം. അപേക്ഷാ ഫോമും വിശദവിവരങ്ങളും www.bcdd.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും.
