പാലക്കാട്: ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് 19 പ്രതിരോധ കുത്തിവെയ്പ്പ് ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, താലൂക്ക് ആസ്ഥാന ആശുപത്രികള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സ്പോട്ട് രജിസ്ട്രേഷനിലൂടെ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കോവിഷീല്‍ഡ് വാക്സിനും വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ കോവാക്സിനുമാണ് നല്‍കുന്നത്. താലൂക്ക് ആസ്ഥാന ആശുപത്രികള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച മാത്രമാണ് ഗര്‍ഭിണികള്‍ക്ക് കുത്തിവയ്പ് നല്‍കുക. മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ അതത് കേന്ദ്രങ്ങളില്‍ ഗര്‍ഭിണികള്‍ക്ക് മാത്രമായിരിക്കും കുത്തിവെയ്പ്പ് നല്‍കുക.