പാലക്കാട് ജില്ലയില്‍ 664 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 388 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 273 പേർ, 2 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.1023 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 6769 പരിശോധന നടത്തിയതിലാണ് 664 പേർക്ക് രോഗം സ്ഥിരീകരിച്ചത്.9.80 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 56 പേർ

ചാലിശ്ശേരി സ്വദേശികൾ 40 പേർ

കോട്ടോപ്പാടം സ്വദേശികൾ 39 പേർ

ഒറ്റപ്പാലം സ്വദേശികൾ 37 പേർ

കൊടുവായൂർ സ്വദേശികൾ 34 പേർ

അലനല്ലൂർ സ്വദേശികൾ 33 പേർ

ആലത്തൂർ സ്വദേശികൾ 32 പേർ

ഷൊർണ്ണൂർ സ്വദേശികൾ 20 പേർ

അമ്പലപ്പാറ സ്വദേശികൾ 17 പേർ

എലപ്പുള്ളി, കാഞ്ഞിരപ്പുഴ സ്വദേശികൾ 16 പേർ വീതം

മുതുതല സ്വദേശികൾ 15 പേർ

മണ്ണാർക്കാട്, പിരായിരി സ്വദേശികൾ 12 പേർ വീതം

ചളവറ, തച്ചമ്പാറ, വാണിയംകുളം സ്വദേശികൾ 11 പേർ വീതം

കിഴക്കഞ്ചേരി സ്വദേശികൾ 10 പേർ

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 9 പേർ

അഗളി,
ലക്കിടി-പേരൂർ,നല്ലേപ്പിള്ളി, നെന്മാറ, പെരുമാട്ടി, തച്ചനാട്ടുകര സ്വദേശികൾ 8 പേർ വീതം

മലമ്പുഴ, വടക്കഞ്ചേരി സ്വദേശികൾ 7 പേർ വീതം

അനങ്ങനടി, ചെർപ്പുളശ്ശേരി, മരുതറോഡ്, പെരുവെമ്പ്, പുതൂർ, തേങ്കുറിശ്ശി സ്വദേശികൾ 6 പേർ വീതം

അകത്തേത്തറ, കൊപ്പം, കൊഴിഞ്ഞാമ്പാറ, തെങ്കര, തിരുമിറ്റക്കോട്, വണ്ടാഴി സ്വദേശികൾ 5 പേർ വീതം

കണ്ണാടി, കാരാകുറുശ്ശി , കൊടുമ്പ്, നെല്ലായ, പുതുപ്പരിയാരം, പുതുശ്ശേരി, പുതുക്കോട്, തൃക്കടീരി സ്വദേശികൾ 4 പേർ വീതം

കപ്പൂർ, കരിമ്പുഴ, കാവശ്ശേരി കൊല്ലങ്കോട്, കോട്ടായി, മാത്തൂർ ,ഓങ്ങല്ലൂർ, പട്ടഞ്ചേരി, പട്ടിത്തറ, പൊൽപ്പുള്ളി, ഷോളയൂർ സ്വദേശികൾ 3 പേർ വീതം

അയിലൂർ, എലവഞ്ചേരി, കണ്ണമ്പ്ര, കുമരംപുത്തൂർ, കുഴൽമന്ദം, മണ്ണൂർ മുതലമട, പല്ലശ്ശന, പരുതൂർ, പട്ടാമ്പി, പുതുനഗരം, വടകരപ്പതി വല്ലപ്പുഴ, വിളയൂർ, സ്വദേശികൾ 2 പേർ വീതം

എരിമയൂർ, കരിമ്പ, കേരളശ്ശേരി, കുത്തനൂർ, മുണ്ടൂർ, നാഗലശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തരൂർ, തൃത്താല, വടവന്നൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4775 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 3 പേർ തിരുവനന്തപുരം ജില്ലയിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 10 പേർ ഇടുക്കി ജില്ലയിലും 13 പേർ കോഴിക്കോട് ജില്ലയിലും 21 പേർ എറണാകുളം ജില്ലയിലും 58 പേർ തൃശ്ശൂർ ജില്ലയിലും 68 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.