ജില്ല ആസൂത്രണസമിതി അംഗീകരിച്ച ജില്ല പഞ്ചായത്തിന്റെ 2021- 22 വാർഷിക പദ്ധതിയിൽ ഗുണഭോക്തൃ ലിസ്റ്റ് അടിയന്തരമായി പഞ്ചായത്തുകൾ തയ്യാറാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്. പദ്ധതികൾക്ക് അർഹരായ ഗുണഭോക്താക്കൾ അപേക്ഷകൾ പഞ്ചായത്തുകൾക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു.

അർഹരായവർ പഞ്ചായത്തുകളിൽ അപേക്ഷ നൽകണം. കോവി ഡ് പ്രതിസന്ധിക്കിടയിലും വ്യക്തിഗത ആനുകൂല്യങ്ങളടക്കം കൃഷി, വിദ്യാഭ്യാസ, ആരോഗ്യ തൊഴിൽ മേഖലകളിൽ നിരവധി ജനകീയ പദ്ധതികളാണ് ജില്ല പഞ്ചായത്ത് ഇക്കുറി നടപ്പിലാക്കുക.

ചില പദ്ധതികൾ:

ഒരു വിള നെൽകൃഷി ചെയ്ത പൊക്കാളി പാടങ്ങളിൽ അതിന് ശേഷം ചെമ്മീൻ കൃഷി നടത്തുന്നതിനുള്ള തീര സമൃദ്ധി ഒരു നെല്ലും ചെമ്മീനും പദ്ധതിക്കായി 49,50,000 രൂപയാണ് അടങ്കൽ തുക. പടുതാകുളം നിർമ്മിച്ച് വീട്ടുവളപ്പിൽ മത്സ്യകൃഷിക്കായി 19,68,000 രൂപയാണ് നീക്കി വച്ചിരിക്കുന്നത്. ഒരോ യൂണിറ്റിന് 1, 23,000 രൂപയാണ് നൽകുക. ഇതിൽ 49, 200 രൂപ സബ്സീഡി ലഭികും.

റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റത്തിന് 7,50,000 രൂപ നീക്കിവച്ചു. യൂണിറ്റുകൾക്ക് 50,000 രൂപ ലഭിക്കും 25,000 രൂപയാണ് സബ്സീഡി.

കരിമീൻ കൂടുകൃഷിക്ക് 19,80,000 രൂപയാണ് ഇതിൽ യൂണിറ്റിന് 30,000 രൂപ ലഭിക്കും ഇതിൽ 12,000 രൂപ സബ്സീഡി ലഭിക്കും.

എസ് ടി വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിനായി 30,00,000 രൂപയും കൗമാർക്കാരായ കുട്ടികൾക്ക് പോഷകാഹാര വിതരണത്തിന് 11,08,000 രൂപയും അനുവദിച്ചു.

അപ്പാരൽ പാർക്കിനായി 20,00,000 രൂപ നീക്കിവച്ചു. ഒരു യൂണിറ്റിന്ന് 3,55,000 രൂപയാണ് ചില വരികളിൽ 2,50,000 രൂപ വരെ സബ്സീഡി ലഭിക്കും.

സ്മാർട്ട് അയണിങ്ങ് യൂണിറ്റിന് 12,00,000 രൂപയും
ഡ്രൈ ഫിഷ് യൂണിറ്റ് ജനറൽ 10,000,00 ക്ഷീര സാഗരം ജനറൽ പദ്ധതിക്കായി 20,00,000. ആധുനിക കോഫി കിയോസ്കുകൾക്കായി 20,00,000 രൂപയും അനുവദിച്ചു.

വിജയഭേരി പദ്ധതി പ്രകാരം എസ് സി വിദ്യാർത്ഥികൾക്ക് മെറിറ്റോറിയസ് സ്കോളർഷിപ്പായി 2,60,00,000 അനുവദിച്ചു. ജീവ രഥം – പട്ടികജാതി യുവജനങ്ങൾക്ക് ഇ- ഓട്ടോ നൽകുന്ന പദ്ധതി ക്കായി 41, 40,000 രൂപയും ഹോം മെയ്ഡ് ചോക്കലേറ്റ് നിർമ്മാണ യൂണിറ്റിനായി 10,00,000 രൂപയും സമഗ്ര കാർഷികോത്പാദന പാക്കേജ് വളം നിർമ്മാണ യൂണിറ്റിന് 10,00,000 രൂപയും ഭിന്നശേഷി ക്കാർക്ക് ഇലക്ട്രോണിക്ക് വീൽ ചെയർ പദ്ധതിക്കായി 25,00,000 രൂപയും ഭിന്ന ശേഷിക്കാർക്ക് വീൽചെയറിന് 25,00,000 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

പദ്ധതികൾക്ക് അർഹരായ ഗുണഭോക്താക്കൾ അടിയന്തര അപേക്ഷകൾ പഞ്ചായത്തുകൾക്ക് നൽകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.
വൈസ് പ്രസിഡന്റ് ഷൈനി ജോർജ് , വികസന കാര്യ
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റാണികുട്ടി ജോർജ് ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, സെക്രട്ടറി അജി ഫ്രാൻസിസ് , ഫിനാൻസ് ഓഫിസർ ജോബി തോമസ്, സൂപ്രണ്ട് ജോസഫ് അലക്സാണ്ടർ എന്നിവർ പങ്കെടുത്തു.