ബക്രീദ്-ഓണം പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ആഗസ്റ്റ് 20 വരെ റിബേറ്റ് ഉണ്ടായിരിക്കുമെന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രോജക്ട് മാനേജര്‍ അറിയിച്ചു. ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം(ഫോണ്‍-04742742587), കൊട്ടാരക്കര(04742650631), കരുനാഗപ്പള്ളി(04762621587) എന്നിവിടങ്ങളിലെ വിപണനശാലകളിലും സഞ്ചരിക്കുന്ന വില്പനശാലയിലും റിബേറ്റ് ലഭിക്കും. വിശദവിവരങ്ങള്‍ 04742743587 നമ്പരില്‍ ലഭിക്കും.
