കൊല്ലം: കാര്‍ഷിക യന്ത്രവത്കൃത ഉപപദ്ധതിയുടെ (എസ്.എം.എ.എം) ഭാഗമായി കാര്‍ഷിക യന്ത്രോപകരണങ്ങള്‍ 40 മുതല്‍ 60 ശതമാനം സബ്‌സിഡിയോടെ സ്വന്തമാക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം. https://agrimachinery.nic.in വെബ്‌സൈറ്റിലൂടെ സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ രജിസ്‌ട്രേഷന്‍ നടത്താം. വിശദവിവരങ്ങള്‍ക്ക് 8848877858, 8848175487, 7012555403, 9400889188 നമ്പരുകളിലോ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലോ ബന്ധപ്പെടാം.
