കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ സംസ്ഥാന സർക്കാർ പദ്ധതി പ്രകാരം സ്വന്തമായി സ്‌കൂട്ടർ വാങ്ങി സൈഡ് വീൽ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ഭിന്നശേഷിക്കാർക്ക് 15,000 രൂപ വരെ സബ്‌സിഡി അനുവദിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള തിയതി നീട്ടി. നേരത്തെ ജൂൺ 30 വരെയായിരുന്നു തിയതി. കോവിഡ് സാഹചര്യത്തിലാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തിയതി നീട്ടിയത്. അപേക്ഷകർ വാഹനം വാങ്ങിയ ബിൽ, വരുമാന സർട്ടിഫിക്കറ്റ്, ആർ.സി. ബുക്ക്, ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്റെ 1, 2 പേജുകൾ, സൈഡ്‌വീൽ ഘടിപ്പിച്ചതിന്റെ ബിൽ, ലൈസൻസ്/ ലേണേഴ്‌സ് ലൈസൻസ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും വാഹനത്തിന്റെ നമ്പർ കാണത്തക്ക വിധം മുന്നിൽ നിന്നും പിന്നിൽ നിന്നും എടുത്ത ഫോട്ടോയും സഹിതം kshpwcb5@gmail.com ലേക്ക് ഒറ്റ പി.ഡി.എഫ് ഫോർമാറ്റിൽ അയയ്ക്കണം. അപേക്ഷ അയക്കുമ്പോൾ അപേക്ഷകന്റെ പേര് സബ്ജക്ട് ആയി വയ്ക്കണം. അപേക്ഷയുടെ അസൽ പകർപ്പ് കൈവശം സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കുകയും വേണം. അപേക്ഷാ ഫോം www.hpwc.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2347768, 7153, 7156, 9061316961.
