– ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.17%

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വെള്ളിയാഴ്ച (ജൂലൈ 16) 750 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 632 പേർ രോഗമുക്തരായി. 9.17 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 724 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 24 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 202712 പേർ രോഗമുക്തരായി. 8620 പേർ ചികിത്സയിലുണ്ട്.

218 പേർ കോവിഡ് ആശുപത്രികളിലും 1610 പേർ സി.എഫ്.എൽ.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 5515 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്. 118 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 2097 പേർ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 2610 പേർ നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടു. ആകെ 27087 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 8176 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധനയ്ക്ക് അയച്ചത്.