കൊല്ലം: കൊറ്റങ്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 26 ഉച്ചയ്ക്ക് രണ്ടിന്. ഡി.ഫാം/ബി.ഫാം യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ കൊറ്റങ്കര ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന അഭിമുഖത്തില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡേറ്റ സഹിതം ഹാജരാകണം എന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-04742710545.
