പാലക്കാട്‌: ക്ഷീരവികസന വകുപ്പിന്റെ ആലത്തൂര്‍ പരിശീലന കേന്ദ്രത്തില്‍ ‘സൈന്റിഫിക് ഡയറി ഫാര്‍മിങ് – ക്യാറ്റില്‍ ഡിസീസസ്’ എന്ന വിഷയത്തില്‍ ജൂലൈ 25 ന് പരിശീലനം നല്‍കുന്നു. ഗൂഗിള്‍ മീറ്റ് വഴി പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പേര്, വയസ്സ്, വിലാസം, ഫോണ്‍ നമ്പര്‍ സഹിതം ജൂലൈ 23 ന് വൈകിട്ട് അഞ്ചിനം 8129218421 ല്‍ വാട്സാപ്പ് മുഖേന രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 226040