കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ‘മാതൃകവചം’ കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി 72 ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിച്ചു. ഗൈനക്കോളജിസ്റ്റിന്റെ മേല്‍നോട്ടത്തിലാണ് ഇവര്‍ക്ക് കൊവീഷീല്‍ഡ് ആദ്യ ഡോസ് നല്‍കിയത്. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സുനില്‍ കുമാര്‍, ആര്‍.എം.ഒ. ഡോ. മെറീന പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
