പരിസ്ഥിതി കാവല്‍ സംഘം യോഗം ഓഗസ്റ്റ് മൂന്നിന് രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ചര്‍ച്ചചെയ്യുന്നതിനും പരിഹാരം കണ്ടെത്താനും വാളയാര്‍, കഞ്ചിക്കോട്, പുതുശ്ശേരി എന്നീ പ്രദേശങ്ങളിലെ വ്യാവസായിക മലിനീകരണ പ്രശ്നങ്ങള്‍ സംബന്ധിച്ച രേഖാമൂലമുള്ള പരാതികള്‍ ജൂലൈ 28 ന് വൈകിട്ട് അഞ്ചിനകം ജില്ലാ വ്യവസായ കേന്ദ്രം ഓഫീസില്‍ നല്‍കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.
ജില്ലാ കലക്ടര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, ബന്ധപ്പെട്ട പ്രദേശത്തെ ജനപ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരാണ് പരിസ്ഥിതി കാവല്‍ സംഘത്തിലെ അംഗങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 0491-2505385, 505408.