ജില്ലയില്‍ കാര്‍ഗില്‍ വിജയ് ദിവസ് ആചരിച്ചു. അയ്യന്തോള്‍ അമര്‍ ജവാന്‍ സ്മൃതി മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച കേണല്‍ വിശ്വനാഥന്റെ ഭാര്യ ജലജ, ഹവില്‍ദാര്‍ ഈനാശുവിന്റെ ഭാര്യ ഷിജി എന്നിവര്‍ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. കേണല്‍ എച്ച് പദ്മനാഭന്‍, സിവില്‍ലൈന്‍ കൗണ്‍സിലര്‍ സുനിത അനില്‍, അയ്യന്തോള്‍ കൗണ്‍സിലര്‍ എന്‍ പ്രസാദ്, വിവിധ സംഘടന പ്രതിനിധികള്‍, എന്‍ സി സി, എന്‍ എസ് എസ്, സ്‌കൗട്ട് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ആദരം അര്‍പ്പിച്ചു.