സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള അമൃത മഹോത്സവത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് കോട്ടയം ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.13 ഉപജില്ലകളില്‍ നടത്തിയ മത്സരത്തിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് ജില്ലാതല ഓണ്‍ലൈന്‍ മത്സരത്തില്‍ പങ്കെടുത്തത്.

ജില്ലാതല മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയവരുടെ പേരുവിവരം ചുവടെ.

ഹയര്‍ സെക്കന്‍ഡറി വിഭാഗം
1. ക്രിസ്റ്റി സോജി(ജി.എച്ച്.എസ്.എസ്, പനമറ്റം), 2. വന്ദന എസ്.ശങ്കര്‍(മൗണ്ട് കാര്‍മല്‍ എച്ച്.എസ്.എസ്, കഞ്ഞിക്കുഴി),3. ആന്‍ മരിയ ബിജു, സെന്‍റ് ജോസഫ്‌സ് ജി.എച്ച്.എസ്, ചങ്ങനാശേരി.

ഹൈസ്‌കൂള്‍ വിഭാഗം
1. ഐലീന്‍ മാത്യു(എസ്.എച്ച്. എച്ച്.എസ് ഭരണങ്ങാനം), 2.ആന്‍ സിസിലി സുനില്‍(സെന്‍റ് തെരേസാസ് ജി.എച്ച്.എസ് നെടുംകുന്നം),3. എം.എസ് ശ്രുതി നന്ദന(എസ്.എച്ച്.ജി.എച്ച്.എസ്, രാമപുരം).

യു.പി. വിഭാഗം
1.മറിയം എലിസബത്ത് (ജി.വി.എച്ച്.എസ്.എസ്, കടുത്തുരുത്തി),2. എയ്മി തെരേസ ടോണി(സെന്‍റ് മേരീസ് എച്ച്.എസ്, കാഞ്ഞിരപ്പളളി),3. അഫ്താബുള്‍ ഹഖ്(എസ്.എം.എച്ച്.എസ്.എസ് , തീക്കോയി).