പാലക്കാട്: ചിറ്റൂര് അഡീഷണല് ഐ.സി.ഡി.എസ് ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് നല്കുന്നതിന് താത്പര്യമുള്ള വ്യക്തികള്/ സ്ഥാപനങ്ങളില് നിന്നും ദര്ഘാസ് ക്ഷണിച്ചു. വാഹനത്തിന് 7 വര്ഷത്തിലധികം കാലപ്പഴക്കം ഉണ്ടാകരുത്.
1400 രൂപയാണ് നിരതദ്രവ്യം. ഓഗസ്റ്റ് 9 ന് വൈകിട്ട് മൂന്ന് വരെ ചിറ്റൂര് മിനി സിവില് സ്റ്റേഷന് രണ്ടാം നിലയിലുള്ള ഐ.സി.ഡി.എസ് ഓഫീസില് ദര്ഘാസുകള് സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് നാലിന് ദര്ഘാസ് തുറക്കും. ഫോണ്: 04923-221292.