കാസർഗോഡ്: ഈസ്റ്റ് എളേരിയിലെ നല്ലോമ്പുഴക്കാര്ക്കും ഇവിടെ എത്തുന്നവര്‍ക്കും ഇനി 20 രൂപയ്ക്ക് വയര്‍ നിറച്ച് ഊണ് കഴിക്കാം. സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി നല്ലോമ്പുഴയില്‍ ആരംഭിച്ച കുടുംബശ്രീ ജനകീയ ഹോട്ടല്‍ കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ആരംഭിച്ച 42-മത്തെ ഹോട്ടലാണിത്.
ചടങ്ങില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന ജോണി അധ്യക്ഷയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജിജി കമ്പല്ലൂര്‍, കെ. കെ. മോഹനന്, മേഴ്സി മാണി, മെമ്പര്‍മാരായ അന്നമ്മ മാത്യൂ, ജോസ് കുത്തിയതോട്ടില്‍, വിനീത് റ്റി ജോസഫ്, ജില്ലാ മിഷന് എ ഡി എം സി ഡി ഹരിദാസ്, പഞ്ചായത്ത് സെക്രട്ടറി ജി ഉമേഷ് എന്നിവര്‍ സംസാരിച്ചു. സി ഡി എസ് ചെയര്‍പേഴ്സണ്‍ ലിസി അഗസ്റ്റിന് സ്വാഗതവും സി ഡി എസ് മെമ്പര്‍ സരോജിനി സുരേഷ് നന്ദിയും പറഞ്ഞു.