കാസർഗോഡ്: സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമവികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉല്പന്ന നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് നിലവിലെ സംരംഭങ്ങളുടെ ആധുനികവല്‍ക്കരണത്തിനും നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും കളിമണ്‍പാത്ര വിപണനത്തിനുംവായ്പ നല്‍കുന്നു. പരമാവധി രണ്ട് ലക്ഷംരൂപയാണ് വായ്പ ലഭിക്കുക.

അപേക്ഷകര്‍ പരമ്പരാഗത കളിമണ്‍ ഉല്പന്ന നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 18 നും 55 നും മേധ്യ. കുടുംബ വാര്‍ഷികവരുമാനം മൂന്ന് ലക്ഷംരൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷാ ഫോമും വിശദ്ധ വിവരങ്ങളും www.keralapottery.org ല്‍ ലഭ്യമാണ്. അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍സഹിതം മാനേജിങ് ഡയറക്ടര്‍, കേരളസംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമവികസന കോര്‍പ്പറേഷന്‍, അയ്യങ്കാളി ഭവന്‍, രണ്ടാം നില, കനക നഗര്‍, കവടിയാര്‍ പി.ഒ., തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ തപാല്‍മുഖേനയോ, നേരിട്ടോ സമര്‍പ്പിക്കണം.