കോതമംഗലം:അഗ്നിരക്ഷാ സേന ആധുനികവത്കരണത്തിന്റെ ഭാഗമായി കോതമംഗലം അഗ്നിരക്ഷാ നിലയത്തിലേക്ക് പുതുതായി അനുവദിച്ച മൾട്ടി യൂട്ടിലിറ്റി(എം യു വി)വാഹനത്തിന്റെ ഫ്ലാഗ് ഓഫും സിവിൽ ഡിഫൻസ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എ ജി ജോർജ് അധ്യക്ഷത വഹിച്ചു.
ജില്ലയുടെ കിഴക്കൻ മേഖലയില്‍ മഴക്കാലത്തോടനുബന്ധിച്ച് സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളില്‍ പുതുതായി അനുവദിച്ച മൾട്ടി യൂട്ടിലിറ്റി(എം യു വി)വാഹനം മുതല്‍ക്കൂട്ടാവും. ഇടുങ്ങിയ പ്രദേശങ്ങളില്‍ എളുപ്പത്തില്‍ ചെന്നെത്താനും രക്ഷാപ്രവര്‍ത്തനം നടത്താനും ഈ വാഹനങ്ങള്‍ക്ക് സാധിക്കും. ചെറിയ ദുരന്തങ്ങള്‍ കൈകാര്യം ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള എല്ലാ സംവിധാനങ്ങളും ഈ വാഹനത്തില്‍ ഉണ്ടാവും. സ്റ്റേഷൻ ഓഫീസർ റ്റി പി കരുണാകരപിള്ള സ്വാഗതവും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സജി മാത്യു നന്ദിയും പറഞ്ഞു.
