ഇടുക്കിയില്‍ കോവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ഏ.ആര് ക്യാമ്പ് ഗ്രൗണ്ടില്‍ സ്വാതന്ത്ര്യദിനാഘോഷം ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ആഗസ്റ്റ് 15, രാവിലെ 9ന് ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. ചടങ്ങ് നടക്കുന്ന കുയിലിമല പൊലീസ് സായുധസേനാ ക്യാമ്പ് ഗ്രൗണ്ടിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.
വനിതാ പോലീസ്, ആംഡ് റിസര്‍വ്വ് പോലീസ്, എക്സൈസ് എന്നീ വിഭാഗങ്ങളുടെ ഓരോ പ്ലാറ്റൂണുകളുടെ പരേഡ് മാത്രമേ ഉണ്ടാകൂ. ക്ഷണിക്കപ്പെട്ടവര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമാണ് ചടങ്ങില്‍ പ്രവേശനം. കോവിഡ് ചട്ടങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി കുട്ടികളും മുതിര്ന്നവ്യക്തികളും ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ല. ചടങ്ങിന് എത്തുന്നവര്‍ മാസ്ക് ധരിച്ചിരിക്കണം. സാനിട്ടൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുദ്ധമാക്കണം. എല്ലാവരെയും തെര്‍മല്‍ സ്കാനര്‍ പരിശോധനയ്ക്കു ശേഷമേ പ്രവേശിപ്പിക്കുകയുള്ളൂ. സാമൂഹിക അകലം കൃത്യമായി പാലിക്കണം.