ആലപ്പുഴ: കോവിഡ് രോഗവ്യാപനം കൂടിയാല്‍ ഇത് പ്രായമായവരില്‍ കൂടുതലായി മരണകാരണമാകുമെന്നും പ്രായമായവരുടെ കോവിഡ് മൂലമുളള മരണങ്ങള് പരിശോധിച്ചാല്‍ വാക്സിന് സ്വീകരിച്ചിട്ടില്ലാത്തവരുടെ എണ്ണം കൂടുതലാണെന്നും ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ജില്ലയിലെ വയോജനങ്ങളുടെ കോവിഡ് വാക്സിനേഷന് പൂര്‍ത്തീകരിക്കുന്നതിനായി ആഗസ്റ്റ് 15 വരെ വിവിധ കേന്ദ്രങ്ങളില്‍ തത്സമയ രജിസ്ട്രേഷനിലൂടെ വാക്സിന് ലഭ്യമാക്കുന്നുണ്ട്. വാക്സിന് സ്വീകരിക്കാത്ത വയോജനങ്ങളില്‍ ചിലരെയെങ്കിലും വീട്ടിലെ മക്കളടങ്ങുന്ന കുടുംബാംഗങ്ങള്‍ കേന്ദ്രത്തിലെത്തിക്കാന്‍ സാഹചര്യമൊരുക്കാത്തത് ശ്രദ്ധയില്‍ വന്നിട്ടുണ്ട്. വയോജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. വാക്സിന് എടുത്തവര്‍ക്ക് ഒരു വേള കോവിഡ് ബാധയുണ്ടായാല്‍ പോലും ഗുരുതരമാകാനുളള സാധ്യത നന്നേ കുറവാണ്. മുതിര്‍ന്ന അംഗങ്ങള്‍ക്ക് വാക്സിന് ലഭ്യമാക്കി കോവിഡിനെതിരെ പ്രതിരോധമൊരുക്കി അവരുടെ സുരക്ഷയുറപ്പാക്കേണ്ട ഉത്തരവാദിത്തവും കരുതലും കുടുംബാംഗങ്ങള്‍ കാണിക്കണമെന്ന് ജി്ല്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
