വിമുക്ത ഭടന്മാര്,വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്ക് വേണ്ടി സൈനിക ക്ഷേമ വകുപ്പ് നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെല്‍ട്രോണുമായി സഹകരിച്ച് 10 പേരെ ഉള്‍പ്പെടുത്തി നടത്തുന്ന മൂന്നുമാസത്തെ സൗജന്യ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫയര്‍ സേഫ്റ്റി ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം മാനേജ്മെന്റ്, സി-ഡിറ്റുമായി ചേര്‍ന്ന് 20 പേരെ ഉള്‍പ്പെടുത്തി നടത്തുന്ന ആറു മാസത്തെ സൗജന്യ കമ്പ്യൂട്ടര്‍ കോഴ്സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ ആയിരിക്കും. താല്പര്യമുള്ളവര് ഈ മാസം 25ന് മുമ്പായി സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക.കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2472748.
