കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ കഞ്ചിക്കോട് കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന സി.എഫ്.എല്‍.ടി.സി/ കോവിഡ് ആശുപത്രിയിലെ കോവിഡ് രോഗികള്‍ക്ക് മികച്ച പരിചരണം ഉറപ്പാക്കാന്‍ വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍ക്ക് സാമ്പത്തികവും മരുന്ന്, ഉപകരണങ്ങളുടെ സ്പോണ്സര്മാരാകാമെന്നും സെക്രട്ടറി അറിയിച്ചു.
സംഭാവനകള്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നേരിട്ടോ അല്ലെങ്കില്‍ CFLTC DISTRICT PANCHAYATH OFFICE PALAKKAD എന്ന പേരില്‍ എസ്.ബി.ഐ സിവില്സ്റ്റേഷന് ശാഖയില്‍ ആരംഭിച്ചിട്ടുള്ള അക്കൗണ്ട് നമ്പര്‍ 39657411879, ഐ.എഫ്.എസ്.സി കോഡ് SBIN0004925 മുഖാന്തരമോ നല്‍കാം.
കഞ്ചിക്കോട് സി.എഫ്.എല്‍.ടി.സി.യില്‍ 1050 കോവിഡ് രോഗബാധിതരെ താമസിപ്പിച്ചു ചികിത്സിക്കാനുള്ള സൗകര്യമാണ് നിലവിലുള്ളത്. സ്ഥാപന്‍ നടത്തിപ്പിനായി ഭക്ഷണം, മരുന്ന്, മെഡിക്കല്‍ സാധനങ്ങള്‍, ഓക്സിജന്‍, ലാബ് പരിശോധന, വൈദ്യുതി തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലാ പഞ്ചായത്തിന് ദിനം തോറും ശരാശരി രണ്ടു ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ദുരന്ത നിവാരണ ഫണ്ട്, ജില്ലാ പഞ്ചായത്ത് ഫണ്ട്, സംഭാവനകള്‍ എന്നിവ മുഖേനയാണ് തുക കണ്ടെത്തുന്നത്. സ്ഥാപനത്തിന്റെ ചെലവ് ദൈനംദിനം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ കൂടി പിന്തുണ തേടുന്നതെന്ന് സെക്രട്ടറി പറഞ്ഞു.