സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്തും ദേശീയ പതാക ഉയര്‍ത്തി. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസും മറ്റ് യൂണിറ്റുകളും ഉള്‍ക്കൊള്ളുന്ന ആസ്ഥാനവളപ്പില്‍ ജില്ലാ പോലീസ് അഡിഷണല്‍ എസ്.പി:എന്‍.രാജനാണ് പതാക ഉയര്‍ത്തിയത്. ജില്ലാ റിസര്‍വ് ക്യാമ്പ് ആസ്ഥാനത്ത് എസ്.ഐ ഉണ്ണികൃഷ്ണന്‍ പതാക ഉയര്‍ത്തി. ജില്ലാ പോലീസ് ആസ്ഥാനത്തെ ചടങ്ങില്‍ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍.പ്രദീപ് കുമാര്‍, സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ തന്‍സീം അബ്ദുല്‍ സമദ്, വിവിധ യൂണിറ്റുകളിലെ പോലീസുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
