ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ട് സ്റ്റാഫ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍/ഓണ്‍ലൈന്‍ അഭിമുഖം ഓഗസ്റ്റ് 25 ന് ജില്ലാ ടി.ബി സെന്ററിലെ എന്‍.എച്ച്.എം ഹാളില്‍ നടത്തും. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ehrkollam@gmail.com ഇമെയിലില്‍ ഓഗസ്റ്റ് 22 വൈകിട്ട് അഞ്ചിനകം അയയ്ക്കണം. ഡിപ്ലോമ/ബി.എസ്.സി/എം.എസ്.സി/ബി.ടെക്/ എം.സി.എ(ഇലക്ട്രോണിക്സ്/കമ്പ്യൂട്ടര്‍ സയന്‍സ് ഐ.ടി) ബി.സി.എയും ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്വര്‍ക്കിങ്, ഹോസ്പിറ്റല്‍ മാനേജ്മെന്റ്, സോഫ്റ്റ്വെയര് ആന്റ് ഇംപ്ലിമെന്റേഷനില്‍ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഫോണ്‍-9995526857.