”കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായിരിക്കുകയും അംശാദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക വരുത്തിയതിനാല്‍ അംഗത്വം നഷ്ടപ്പെടുകയും ചെയ്ത തൊഴിലാളികള്‍ക്ക് അംശാദായം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന് 2021 മാര്‍ച്ച് ഒന്നു മുതല്‍ 2022 ഫെബ്രുവരി 28 വരെ സമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2021 ഏപ്രില്‍ 1 മുതല്‍ കുടിശ്ശിക വരുത്തുന്ന ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കുന്നതായിരിക്കും. എന്നാല്‍ ഇതിനകം 60 വയസ്സ് പൂര്‍ത്തിയായ തൊഴിലാളികള്‍ക്ക് കുടിശ്ശിക അടയ്ക്കുന്നതിനും അംഗത്വം പുന:സ്ഥാപിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതല്ല.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കുടിശ്ശിക നിവാരണം ചെയ്ത് അംഗത്വം പുന:സ്ഥാപിക്കുന്ന അംഗങ്ങള്‍ക്ക് കുടിശ്ശിക കാലഘട്ടത്തില്‍ അവര്‍ക്കുണ്ടായ പ്രസവം, ചികിത്സ, വിവാഹം, വിദ്യാഭ്യാസ അവാര്‍ഡ് എന്നീ ക്ഷേമാനുകൂല്ല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി ജില്ലാ കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക ഫോണ്‍ 04862-235732