കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 24 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കരുനാഗപ്പള്ളി, നീണ്ടകര, ഓച്ചിറ, പന്മ ന, കെ.എസ്.പുരം, ക്ലാപ്പന, തേവലക്കര, തൊടിയൂര്‍, ചവറ, തഴവ, തെക്കുംഭാഗം, ആലപ്പാട് ഭാഗങ്ങളില്‍ 14 കേസുകളില്‍ പിഴയീടാക്കി. 212 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കൊട്ടാരക്കര, ചടയമംഗലം, കരീപ്ര, ഇളമാട്, മേലില, വെട്ടിക്കവല, വെളിയം, വെളിനല്ലൂര്‍, പൂയപ്പള്ളി, ചിതറ, ഉമ്മന്നൂര്‍, നിലമേല്‍, ഇട്ടിവ, കടയ്ക്കല്‍, കുമ്മിള്‍, പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏഴു സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. 345 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂര്‍, പോരുവഴി, മൈനാഗപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പടിഞ്ഞാറേകല്ലട മേഖലകളില്‍ നടത്തിയ പരിശോധനയില്‍ ഒരു സ്ഥാപനത്തിന് പിഴ ചുമത്തി. 88 എണ്ണത്തിന് താക്കീത് നല്‍കി.
കൊല്ലത്തെ പെരിനാട്, പനയം, തൃക്കോവില്‍വട്ടം, പരവൂര്‍ മുനിസിപ്പാലിറ്റി, പേരയം, കൊല്ലം കോര്‍പറേഷന്‍, ഇളമ്പള്ളൂര്‍, മയ്യനാട്, കല്ലുവാതുക്കല്‍, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. രണ്ട് കേസുകള്‍ക്ക് പിഴ ഈടാക്കുകയും 251 കേസുകള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.
പുനലൂര്‍, കരവാളൂര്‍, അറയ്ക്കല്‍, അഞ്ചല്‍, ഏരൂര്‍ മേഖലളില്‍ നടത്തിയ പരിശോധനയില്‍ 13 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
