– ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53%
ആലപ്പുഴ: ജില്ലയില്‍ ചൊവ്വാഴ്ച (ഓഗസ്റ്റ് 24) 1107 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1224 പേര് രോഗമുക്തരായി. 16.53 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 16 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആകെ 242084 പേര് രോഗമുക്തരായി. 8234 പേര് ചികിത്സയിലുണ്ട്.
248 പേര് കോവിഡ് ആശുപത്രികളിലും 1543 പേര് സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 4993 പേര് വീടുകളില്‍ ഐസൊലേഷനിലുണ്ട്. 95 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1675 പേര് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1379 പേര് നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 18876 പേര് നിരീക്ഷണത്തില്‍ കഴിയുന്നു. 6693 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധനയ്ക്ക് അയച്ചത്.