കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വള്ളങ്ങള്‍ ജില്ലയിലെ ഹാര്‍ബറുകളിലോ ലേലഹാളുകളിലോ അടുപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയെന്ന് ജില്ലാ കലക്ടര്‍. വ്യാജ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. തങ്കശ്ശേരി ഹാര്‍ബറിലെ പോര്‍ട്ട് കൊല്ലം, വാടി ലേലഹാളുകള്‍ കേന്ദ്രീകരിച്ച് വള്ളങ്ങള്‍ കൂടുതലായി അടുപ്പിക്കുന്നത് ഒഴിവാക്കണം. അടുക്കുന്ന വള്ളങ്ങള്‍ക്ക് ആനുപാതികമായി മത്സ്യവിപണനം നടത്തുകയും വേണം. മാനദണ്ഡ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ വിവരം നീണ്ടകര ഫിഷറീസ് സ്റ്റേഷനിലെ 04762680036, 9496007036 നമ്പരുകളില്‍ അറിയിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.