തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് അപേക്ഷകര്‍ക്കും രക്ഷിതാക്കള്‍ക്കും സൗകര്യപ്രദമായി സര്‍ക്കാര്‍ ഐടിഐകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. കോവിഡ് പശ്ചാത്തലത്തില്‍ വീട്ടിലിരുന്ന് മൊബൈല്‍ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ചും അക്ഷയകേന്ദ്രങ്ങള്‍ മുഖേനയും അപേക്ഷിക്കാം. ഓണ്‍ലൈനായി 100 രൂപ ഫീസടച്ച് ഒറ്റ അപേക്ഷയില്‍ സംസ്ഥാനത്തെ 104 ഐടിഐകളിലെ 76 ഏകവത്സര/ദ്വിവത്സര, മെട്രിക്/നോണ്‍മെട്രിക്, എഞ്ചിനീറിംഗ്/നോണ്എഞ്ചിനീറിംഗ് വിഭാഗങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള എന്‍.സി.വി.ടി ട്രേഡുകള്‍, സംസ്ഥാനസര്‍ക്കാര്‍ അംഗീകാരമുള്ള എസ്.സി.വി.ടി ട്രേഡുകള്‍, മികവിന്റെ കേന്ദ്രപരിധിയില്‍ ഉള്‍പ്പെടുന്ന മള്‍ട്ടിസ്കില്‍ ക്ലസ്റ്റര്കോഴ്സുകള് എന്നിവയില്‍ പ്രവേശനത്തിന് അപേക്ഷിക്കാം.
സെപ്റ്റംബര്‍ 14 വരെ അപേക്ഷ https://itiadmissions.kerala.gov.in എന്ന ‘ജാലകം’ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കാം. പ്രവേശനവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും https://det.kerala.gov.in എന്ന വെബ്സൈറ്റിലും https://itiadmissions.kerala.gov.in എന്ന അഡ്മിഷന് പോര്‍ട്ടലിലും ലഭ്യമാകും. അപേക്ഷസമര്‍പ്പണം പൂര്‍ത്തിയാക്കിയാലും ലഭിക്കുന്ന യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതിവരെ സമര്‍പ്പിച്ച അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്താന്‍ അവസരമുണ്ട്. അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം മൊബൈല്‍നമ്പരില്‍ എസ്.എം.എസ് മുഖേന ലഭിക്കും.
