എറണാകുളം: കഴിഞ്ഞ ദിവസം അന്തരിച്ച ഇന്ത്യൻ ഫുട്ബാൾ ടീം മുൻ നായകൻ ഒളിംപ്യൻ ഒ.ചന്ദ്രശേഖരൻ്റെ കുടുംബാംഗങ്ങളെ മന്ത്രി പി. രാജീവ് സന്ദർശിച്ചു. കൊച്ചി എസ് ആർ എം റോഡിലെ വസതിയിലെത്തിയാണ് അദ്ദേഹം കുടുംബാംഗങ്ങളെ കണ്ടത്. ഭാര്യയോടും മക്കളോടും കുടുംബത്തിൻ്റെ ദുഖത്തിൽ പങ്കു ചേരുന്നതായി മന്ത്രി അറിയിച്ചു. മികച്ച ഫുട്ബാളറെയാണ് കേരളത്തിന് നഷ്ടമായത്. ഈ കായിക പ്രതിഭയോട് വലിയ ആദരവാണ് എന്നും സർക്കാർ പുലർത്തിയിരുന്നത് എന്നും മന്ത്രി പറഞ്ഞു.
