ജലനിരപ്പ് 1049.90 അടി എത്തിയതിനാല്‍ (പൂര്‍ണ്ണ ജലസംഭരണ നിരപ്പ് 1050 അടി) ആളിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നതായി ജോയിന്‍ ഡയറക്ടര്‍ അറിയിച്ചു. സ്പില്‍വേയിലൂടെ 440 ക്യുസെക്‌സ് വെള്ളവും, റിവര്‍സൂയിസ് വഴി 570 ക്യൂസെക്‌സ് വെള്ളവും എന്നതോതില്‍ ആകെ 1010 ക്യൂസെക്‌സ് വെള്ളമാണ് പുഴയിലേക്ക് വിട്ടിട്ടുള്ളത്. ഈ വെള്ളം ചിറ്റൂര്‍ പുഴയിലെത്തുന്നതിനാല്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
