കൊണ്ടോട്ടി ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് 2021-22 അധ്യയനവര്‍ഷത്തില്‍ കൊമേഴ്‌സ് വിഷയത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ ആറിന് രാവിലെ 10.30ന് കോളജ് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.