പട്ടികജാതി വികസന വകുപ്പിന്റെ പൊന്നാനി, പാണ്ടിക്കാട്, പാതായ്ക്കര, കേരളാധീശ്വരപുരം ഐ. ടി. ഐ കളില്‍ 2021-22 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പാണ്ടിക്കാട് ഐ.ടി.ഐയില്‍ ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ – മെട്രിക്ക്, പൊന്നാനിയില്‍ ഇലക്ട്രീഷ്യന്‍-മെട്രിക്ക്, പാതായ്ക്കര പ്ലംബര്‍ – നോണ്‍ മെട്രിക്ക്, കേരളാധീശ്വരപുരം പ്ലംബര്‍ – നോണ്‍ മെട്രിക്ക് എന്നീ ട്രേഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവര്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് എസ്.എസ്.എല്‍.സി, പ്ലസ്ടു, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഒരു പി.ഡി.എഫ് ഫയലായി www.scdd.kerala.gov.in എന്ന വെബ്‌സൈറ്റിലെ ഐ.ടി.ഐ അഡ്മിഷന്‍ 2021-22 എന്നി ലിങ്കില്‍ അപ്‌ലോഡ് ചെയ്യണം.
അപേക്ഷാഫോം സൈറ്റില്‍ ലഭിക്കും. അപേക്ഷകര്‍ 14 വയസ് തികഞ്ഞിരിക്കണം. ആകെ സീറ്റുകളില്‍ 80 ശതമാനം പട്ടികജാതി വിഭാഗക്കാര്‍ക്കും 10 ശതമാനം പട്ടികവര്‍ഗക്കാര്‍ക്കും 10 ശതമാനം മറ്റ് വിഭാഗം എന്നിവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. സൗജന്യ പരിശീലനത്തിനു പുറമേ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ലംപ്‌സം ഗ്രാന്‍ഡ്, പ്രതിമാസ സ്റ്റൈപ്പന്റ്, ഹോസ്റ്റല്‍ അലവന്‍സ് എന്നിവയും എല്ലാവിഭാഗക്കാര്‍ക്കും ടെക്സ്റ്റ്ബുക്കുകള്‍, സ്റ്റഡീടൂര്‍ അലവന്‍സ്, വര്‍ക്ക്‌ഷോപ്പ് ഡ്രസ് അലവന്‍സ്, സൗജന്യ ഉച്ചഭക്ഷണം, പോഷകാഹാരം (മുട്ട, പാല്‍) എന്നിവയും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ. ടി. ഐകളുമായി ബന്ധപ്പെടാം. ഫോണ്‍: 8111931245 (പാണ്ടിക്കാട്), 9446342259 (പൊന്നാനി), 9496218456 (പാതായ്ക്കര), 9895844648 (കേരളാധീശ്വരപുരം).