എറണാകുളം ജനറൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിലേക്ക് തൊറാസിക് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പാരാമെഡിക്കൽ ഡിഗ്രി / ഡിപ്ലോമ , കാർഡിയോ തൊറാസിക് ഓപ്പറേഷൻ തിയേറ്ററിൽ മൂന്നുവർഷത്തെ പ്രവർത്തിപരിചയമുള്ളവർക്ക് സെപ്റ്റംബർ 9 വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം . ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം .
