മലപ്പുറം: മങ്കടയിലെ ഗവ. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് ജനറല്‍, ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും സീറ്റുകള്‍ ഒഴിവുണ്ട്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് പഠനം സൗജന്യമാണ്. ജനറല്‍, ഒ.ബി.സി, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും ഗവ. ഫീസ് ആനുകൂല്യങ്ങള്‍ ലഭിക്കും. ഫോണ്‍: 0493 3295733, 9645078880, 9895510650.