ഇടുക്കി: ഉടുമ്പന്‍ചോല താലൂക്കിലെ സേനാപതി ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡില്‍ അരുവിളംചാലില്‍ 30-ാം നമ്പര്‍ റേഷന്‍ കടയ്ക്ക് പുതിയ സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിന് താല്‍പര്യമുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സഹകരണ സംഘങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ഒക്ടോബര്‍ 7 നു പകല്‍ 3 മണിക്കകം ഇടുക്കി ജില്ലാ സപ്ലൈ ആഫീസില്‍ കിട്ടത്തക്കവിധം രജിസ്റ്റര്‍ ചെയ്തയക്കുകയോ ജില്ലാ സപ്ലൈ ആഫീസര്‍ക്ക് നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യണം. അപേക്ഷഫോറത്തില്‍ 10 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പു പതിക്കേണ്ടതും, അപേക്ഷ അടക്കം ചെയ്ത കവറിന്റെ മുകള്‍ ഭാഗത്ത് ബി2-4112/09 നമ്പര്‍ പരസ്യപ്രകാരം 30-ാം നമ്പര്‍ ഫെയര്‍ പ്രൈസ് ഷോപ്പ് നടത്തുന്നതിനുളള അപേക്ഷ എന്ന് വ്യക്തമായി എഴുതിയിരിക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04862 232321

അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകള്‍ ഉണ്ടായിരിക്കണം:

50000 രൂപയുടെ ട്രഷറി സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ്, ഈ സര്‍ട്ടിഫിക്കറ്റ് ജില്ലാ സപ്ലൈ ഓഫീസര്‍ക്കു പണയപ്പെടുത്തുന്ന 200 രൂപയുടെ മുദ്രപത്രത്തില്‍ തയ്യാറാക്കിയ സമ്മതപത്രം, ജാതി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കട നടത്തുന്നതിന് മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സാക്ഷ്യപത്രം, അല്ലെങ്കില്‍ കെട്ടിട ഉടമയുടെ സമ്മതപത്രം (200 രൂപ മുദ്രപത്രത്തില്‍ തയ്യാറാക്കിയത്).