കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്ക്വാഡ് പരിശോധനയില്‍ മൂന്ന് കേസുകള്‍ക്ക് പിഴ ചുമത്തുകയും 224 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
കരുനാഗപ്പള്ളി, ആലപ്പാട്, തൊടിയൂര്‍, ചവറ,കെ എസ് പുരം,നീണ്ടകര, പന്മന,തഴവ, തെക്കുംഭാഗം, തേവലക്കര പ്രദേശങ്ങളില്‍ നടന്ന പരിശോധനയില്‍ മൂന്ന് കേസുകളില്‍ പിഴയീടാക്കി. 105 കേസുകളില്‍ താക്കീത് നല്കി.
പത്തനാപുരം വില്ലേജ്, പിറവന്തൂര്‍, പിടവൂര്‍ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ 11 കേസുകളില്‍ താക്കീത് നല്കി.
പുനലൂര്‍, വാളക്കോട് എന്നിവിടങ്ങളില്‍ 11 കേസുകളില്‍ താക്കീത് നല്കി.
കൊല്ലം കോര്പ്പറേഷന്, പനയം, കിഴക്കേ കല്ലട പരിധിയില്‍ നടന്ന പരിശോധനയില്‍ 97 കേസുകളില്‍ താക്കീത് നല്കി.